റഗ്ബി ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും
നീലേശ്വരം: സ്റ്റേറ്റ് റഗ്ബി അസോസിയേഷന്റെയും കാസർകോട് ജില്ല റഗ്ബി അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ എട്ടുമണിക്ക് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിക്കും.സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ഹബീബ് റഹിമാൻ ഉദ്ഘാടനം ചെയ്യും. കാരംസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ പി ജയരാജൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.വി. ബാലൻ മാണിയാട്ട്, ഐ.എം.സി ചെയർമാൻ കെ.വി.ബാലചന്ദ്രൻ കയ്യൂർ , ഡോ.ടി.എം.സുരേന്ദ്രനാഥ്, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ കെ.പി.രവീന്ദ്രൻ, നഗരസഭാ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സംസ്ഥാന റഗ്ബി സെക്രട്ടറി ജയകൃഷ്ണൻ , പ്രസിഡന്റ് വിജു വർമ്മ, വിനോദ് പട്ടേന പള്ളം നാരായണൻ, അച്യുതൻ മാസ്റ്റർ,തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും റഗ്ബി ജില്ലാ ഭാരവാഹികളായ മനോജ് പള്ളിക്കര, എം.എം. ഗംഗാധരൻ, ജോർജ് ആരോഗ്യം, സുരേഷ് ഓർച്ച എന്നിവർ വാർത്താസമ്മേളനത്തിൽ സംബസിച്ചു