പെരുമ്പ ഹജ്ജ് ക്യാമ്പ് 14 ന്

Friday 11 April 2025 9:11 PM IST

പയ്യന്നൂർ: പെരുമ്പ മുസ്ലിം ജമാഅത്ത് റിലീഫ് കമ്മിറ്റി, ഖിദ്മ സഹാറ ഉംറ സർവീസ് ഗ്രൂപ്പ്, ഹാജി എ. അബ്ദുൽ അസീസ് ടെക്സ്റ്റൈൽസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനാലാമത് പെരുമ്പ ഹജ്ജ് ക്യാമ്പ് 14ന് രാവിലെ എട്ടു മുതൽ പെരുമ്പ ലത്തീഫിയ്യ ഓഡിറ്റോറിയത്തിൽ നടക്കും. വിശദമായ യാത്രാ ഡയറി, മാതൃക കാണിച്ചുകൊണ്ടുള്ള പ്രത്യേക പരിശീലനം, പരിചയ സമ്പന്നരായയ പണ്ഡിതന്മാരുടെയും വാഗ്മികളുടെയും നേതൃത്വത്തിലുള്ള അവതരണം, സംശയ നിവാരണത്തിന് അവസരം, പയ്യന്നൂർ ബസ് സ്റ്റാൻഡ്, റയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ക്യാമ്പിലേക്കും തിരിച്ചും വാഹന സൗകര്യം , ഭക്ഷണവും മറ്റു സൗകര്യങ്ങളും, നമസ്‌കാര ഹാൾ, ടോയ്ലറ്റ് സൗകര്യം ഇവ ക്യാമ്പിൽ ലഭിക്കും. അബ്‌ദുസമദ് പൂക്കോട്ടൂർ, ചുഴലി മുഹ്‌യിദ്ധീൻ മൗലവി , സി.ടി.അബ്‌ദുൾ ഖാദർ എന്നിവർ ക്ലാസിന് നേതൃത്വം നൽകും.സമാപനത്തിനും പ്രാർത്ഥനാ സദസിനും അബ്‌ദുൽ റഷീദ് തങ്ങൾ പാണക്കാട് നേതൃത്വം തൽകും. ഫോൺ 9747474677.വാർത്താ സമ്മേളനത്തിൽ കെ.ടി.സഹദുള്ള, വി.കെ.പി.ഇസ്മാഈൽ, സി ടി.അബ്ദുൽ ഖാദർ ,എ മുജീബ്, എസ്.പി.മുസ്തഫ ഹാജി,സി.പി.അബ്ദുള്ള, കാട്ടൂർ ഹംസ, സി വി.ജാബിർ, കെ.ഖലീൽ, ഒ.എ.ഇസ്മാഈൽ സംബന്ധിച്ചു.