വൃത്തിഹീനമായ ഹോട്ടൽ നഗരസഭ പൂട്ടിച്ചു

Saturday 12 April 2025 4:03 AM IST

കുളത്തൂർ: നഗരസഭയുടെ ലൈസൻസില്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച ഹോട്ടൽ നഗരസഭാ അധികൃതർ പൂട്ടി സീൽചെയ്തു. നഗരസഭയുടെ സ്പെഷ്യൽ സ്ക്വാഡിന്റെയും നഗരസഭ കുളത്തൂർ സോണൽ ഓഫീസിലെ ഹെൽത്ത് വിഭാഗത്തിന്റെയും പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. കുളത്തൂർ എസ്.എൻ.എം ലൈബ്രറിക്ക് സമീപം പ്രവർത്തിക്കുന്ന ഉത്രാടം ഹോട്ടലാണ് പൂട്ടിയത്.

ടെക്നോപാർക്ക് ജീവനക്കാർ ഉൾപ്പെടെ ഭക്ഷണം കഴിക്കാനെത്തുന്ന ഈ ഹോട്ടലിൽ വൃത്തിഹീനമായാണ് പാചകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. രുചിക്കായി അനുവദനീയമല്ലാത്ത വസ്തുക്കൾ ഭക്ഷണ പദാർത്ഥങ്ങളിൽ ചേർക്കുന്നു, മലിനജലവും മറ്റ് മാലിന്യങ്ങളും തെറ്റിയാർ തോട്ടിലേക്ക് ഒഴുക്കുന്നു തുടങ്ങി നിരവധി പരാതികൾ സമീപവാസികൾ അധികൃതർക്ക് നൽകിയിരുന്നു. തകരാറുകൾ പൂർണമായി പരിഹരിച്ചാൽ മാത്രമേ ഹോട്ടലിന് പ്രവർത്തനാനുമതി നൽകൂവെന്ന് നഗരസഭ ആരോഗ്യ വിഭാഗം വ്യക്തമാക്കി.