മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം
Saturday 12 April 2025 1:17 AM IST
കല്ലറ : കല്ലറ പഞ്ചായത്തിലെ തമ്പോട് മുടിപ്പുര ക്ഷേത്രത്തിൽ പുതിയതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ.ലിസി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം.റാസി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.നജിൻഷ,മെമ്പർ രാധാമണി, ജി.ബേബി, ഡി.വിജയകുമാർ,ജി.വിജയൻ,ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.