നീന്തൽക്കുളവും ഓപ്പൺ ഗ്യാലറിയും നാടിന് സമർപ്പിച്ചു

Saturday 12 April 2025 1:36 AM IST

വെഞ്ഞാറമൂട്: കൊപ്പം കൈതേക്കോണത്ത് സ്ഥിതി ചെയ്യുന്ന കാവിയാട് ദിവാകരപ്പണിക്കർ അക്വാട്ടിക് സെന്ററിൽ നവീകരിച്ച നീന്തൽക്കുളവും ഓപ്പൺ ഗ്യാലറിയും നാടിന് സമർപ്പിച്ചു. നീന്തൽക്കുളം മന്ത്രി ജി.ആർ.അനിലും ഓപ്പൺ ഗ്യാലറി ഡി.കെ.മുരളി എം.എൽ.എയും ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം അദ്ധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്തംഗം ടി.നന്ദു,ജില്ലാ പഞ്ചായത്തംഗം കെ.ഷീലാകുമാരി,ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം.റാസി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി.അസീനാബീവി,വൈ.വി.ശോഭകുമാർ,അരുണ സി.ബാലൻ,ബ്ലോക്ക് പഞ്ചായത്തംഗം കെ.സജീവ്,സുനിത,വി.രാജശേഖരൻനായർ,ജി.ബാബു,എസ്.ആർ.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.