വാർഷികാഘോഷം
Saturday 12 April 2025 1:21 AM IST
വെള്ളറട: കാരക്കോണം കനിവ് ചാരിറ്റി ഗ്രൂപ്പിന്റെ വാർഷികാഘോഷവും മൂവോട്ടുകോണം ശ്രീ ഭദ്രകാളി ദേവീക്ഷേത്ര ഘോഷയാത്രയുടെ സ്വീകരണവും അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു. ചാണ്ടിഉമ്മൻ എം.എൽ.എ, സി.കെ.ഹരീന്ദ്രൻ എം.എൽ.എ, നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ രാജ്മോഹൻ, ഷറഫുദ്ദീൻ ഐ.പി.എസ്, റിട്ട. എ.ടി.എം സുരേന്ദ്രൻ, സി.പി.എം വെള്ളറട ഏരിയ കമ്മിറ്റി അംഗം ഉദയൻ, സിനിമ സീരിയൽതാരം രവി കൃഷ്ണ, പിന്നണിഗായിക പുഷ്പവതി തുടങ്ങിയവർ സംസാരിച്ചു.