ആദ്യമായി വ്യവസായ പ്രദർശനം ആരംഭിച്ചത് യോഗം : മന്ത്രി പി.രാജീവ്
Saturday 12 April 2025 2:45 AM IST
ആലപ്പുഴ : സംസ്ഥാനത്ത് ആദ്യമായി വ്യവസായ പ്രദർശനം ആരംഭിച്ചത് എസ്.എൻ.ഡി.പി യോഗമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വെള്ളാപ്പള്ളി നടേശന് ആദരവ് നൽകിയ യോഗത്തിൽ 'ഒരുവീട്ടിൽ ഒരുവ്യവസായം' പദ്ധതിയുടെ
ഉദ്ഘാടനം നിർഹിക്കുകയായിരുന്നു മന്ത്രി.
1905ൽ കൊല്ലത്ത് നടന്ന യോഗ വാർഷികത്തിലാണ് വ്യവസായ പ്രദർശനം തുടങ്ങിയത്. പിന്നീടും തുടർന്നു. ശ്രീനാരായണ ഗുരുദേവൻ വ്യവസായത്തിന് വലിയ പ്രാധാന്യം നൽകി. ഒരുവീട്ടിൽ ഒരു വ്യവസായം പദ്ധതി നടപ്പിലാക്കുന്നതിന് വ്യവസായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയെന്നും വലിയ മുന്നേറ്റത്തിലൂടെ സാമ്പത്തിക ഉയർച്ചയാണ് ലക്ഷ്യമിടുന്നതെന്നും രാജീവ് പറഞ്ഞു.