സി.പി.ഐ കൗൺസിലിൽ വിമർശനം: സർക്കാരിൽ മുഖ്യമന്ത്രിയെ മാത്രം ഉയർത്തിക്കാട്ടരുത്

Saturday 12 April 2025 1:30 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയെ മാത്രം ഉയർത്തിക്കാട്ടി മുന്നോട്ടുപോകുന്നത് എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള ആക്രമണത്തിന് ശത്രുക്കൾക്ക് അവസരം നൽകുമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം. എൽ.ഡി.എഫ് സർക്കാരിനെയാകെ ഉയർത്തികാട്ടുന്നതാണ് അഭികാമ്യം. സി.പി.ഐക്ക് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ബാദ്ധ്യതയില്ല. എൽ.ഡി.എഫിനെ സംരക്ഷിക്കാനാണ് ബാദ്ധ്യത.

സി.പി.ഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയോട് അമിത വിധേയത്വമാണുള്ളത്. അതിന്റെ ആവശ്യമില്ല. കാര്യക്ഷമമായ പ്രവർത്തനമാണ് വേണ്ടത്. സർക്കാരിന്റെ ചില പ്രവർത്തനരീതികളിലും വിമർശനമുയർന്നു. സർക്കാരിന്റെ നാലാം വാർഷികം നടക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും കറുപ്പ് കണ്ടാൽ പേടിക്കരുത്. കറുത്ത ഷർട്ടിട്ട് വരുന്നവരെ പൊലീസുകാർ ആക്രമിക്കുന്ന സ്ഥിതി ഒഴിവാക്കണം.

എലപ്പുള്ളിയിലെ ബ്രൂവറിയെ സി.പി.ഐ എതിർക്കാത്തത് ശരിയായില്ല. ബ്രൂവറിയുടെ ആവശ്യം എന്തായിരുന്നു. കൃഷിക്കും കുടിവെള്ളത്തിനും ദോഷകരമല്ലാത്ത വിധത്തിൽ മാത്രമേ ബ്രൂവറി നടപ്പാക്കൂവെന്നാണ് എൽ.ഡി.എഫ് തീരുമാനിച്ചതെന്നും അതിനാലാണ് അനുകൂലിച്ചതെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നൽകി.

ആശാപ്രവർത്തകരുടെ സമരം സർക്കാരിന് മോശപ്പെട്ട ഇമേജാണ് നൽകിയത്. നേരത്തെ ഒത്തുതീർപ്പാക്കേണ്ടതായിരുന്നു. അത് വഷളാക്കിയത് ശരിയായില്ല. നാലുവർഷം പിന്നിട്ടിട്ടും കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം ആരംഭിക്കാൻ ധനവകുപ്പ് തടസം നിൽക്കുന്നതിനാൽ കഴിയുന്നില്ല. ഇതിനുകാരണം സി.പി.എമ്മിന്റെ കടുംപിടിത്തമാണെന്നും വിമർശനമുണ്ടായി.

മത്സരങ്ങൾക്ക് വിലക്കില്ല: ബിനോയ് വിശ്വം

പാർട്ടി സമ്മേളനങ്ങളിൽ ഭരണഘടനാനുസൃതമായി മത്സരിക്കാമെന്നും എന്നാൽ, മുൻകൂട്ടി ആസൂത്രണം ചെയ്തും ഗ്രൂപ്പും ചേരിയുമുണ്ടാക്കി മത്സരിക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത്സരങ്ങൾക്ക് വിലക്ക് എന്ന പ്രചാരണം അസംബന്ധമാണ്. എതിർപ്പും വിയോജിപ്പും പാർട്ടിക്കുള്ളിൽ ഉന്നയിക്കാം. അതിന് രീതികളുണ്ട്.

വഖഫ് നിയമത്തിന്റെ ലക്ഷ്യം ഇന്ത്യയിലെ സെക്യുലർ രാഷ്ട്രീയത്തിന്റെ അടിത്തറ പൊളിക്കലാണ്. മുസ്ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ തമ്മിൽതല്ലിക്കലാണ്. ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് മുന്നിൽ കോൺഗ്രസ് വഴിയറിയാതെ നിൽക്കുകയാണ്. കെ.ഇ.ഇസ്മായിൽ പാർട്ടി അച്ചടക്കം പലപ്പോഴും ലംഘിച്ചു. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന വിധത്തിലുള്ള പെരുമാറ്റം ഉണ്ടായി. പാർട്ടി സമ്മേളനങ്ങളും അദ്ദേഹത്തിനെതിരെയുള്ള നടപടിയും തമ്മിൽ ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ പാർട്ടി പാരമ്പര്യത്തെ മറക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മാ​സ​പ്പ​ടി​ക്കേ​സിൽ സി.​പി.​ഐ​ക്ക് ഭി​ന്ന​നി​ല​പാ​ട്

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​മാ​സ​പ്പ​ടി​ക്കേ​സി​ൽ​ ​ഭി​ന്ന​നി​ല​പാ​ടു​മാ​യി​ ​സി.​പി.​ഐ.​ ​കേ​സ് ​രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന​ ​സി.​പി.​എം​ ​നി​ല​പാ​ട് ​ത​ള്ളി.​ ​എ​ക്സാ​ലോ​ജി​ക്കു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ത് ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​കേ​സ​ല്ലെ​ന്നും​ ​ര​ണ്ട് ​ക​മ്പ​നി​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​പ്ര​ശ്ന​മാ​ണെ​ന്നും​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം​ ​വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ,​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ക​ണ്ട് ​മു​ഖ്യ​മ​ന്ത്രി​യെ​യും​ ​മു​ന്ന​ണി​യെ​യും​ ​സ​ർ​ക്കാ​രി​നെ​യും​ ​ക​ട​ന്നാ​ക്ര​മി​ക്കാ​നു​ള്ള​ ​രാ​ഷ്ട്രീ​യ​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണ് ​എ​സ്.​എ​ഫ്.​ഐ.​ഒ​ ​കു​റ്റ​പ​ത്ര​ത്തി​ന് ​പി​ന്നി​ലെ​ന്നാ​ണ് ​സി.​പി.​എം​ ​വാ​ദം.​ ​സി.​എം.​ആ​ർ.​എ​ല്ലും​ ​എ​ക്സാ​ലോ​ജി​ക്കും​ ​ത​മ്മി​ലെ​ ​ഇ​ട​പാ​ടു​ക​ൾ​ ​സു​താ​ര്യ​മാ​യി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ല​ക്ഷ്യ​മി​ട്ട് ​ന​ട​ത്തി​യ​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നാ​ണ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​ആ​രോ​പി​ച്ച​ത്.

അ​തേ​സ​മ​യം,​ ​കേ​സ് ​ഇ​തു​വ​രെ​ ​രാ​ഷ്ട്രീ​യ​ ​പ്രേ​രി​ത​മെ​ന്ന് ​പ​റ​യാ​വു​ന്ന​ ​നി​ല​യി​ലേ​ക്ക് ​എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ​സി.​പി.​ഐ​ ​നി​ല​പാ​ട്.​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ ​കേ​സ് ​രാ​ഷ്ട്രീ​യ​ ​പ്രേ​രി​ത​നീ​ക്ക​മാ​യി​ ​മാ​റ്റാ​ൻ​ ​ശ്ര​മി​ച്ചാ​ൽ​ ​അ​പ്പോ​ൾ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​നേ​രി​ടു​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ക​ളു​ടെ​ ​കാ​ര്യം​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യു​ടെ​ ​നി​ല​പാ​ട​ല്ല​ ​എ​ന്ന് ​ബി​നോ​യ് ​വി​ശ്വം​ ​ഇ​ന്ന​ലെ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.