തൊഴിലുറപ്പ്: കേരളത്തിന്റേത് ബദൽ മാതൃക

Saturday 12 April 2025 1:38 AM IST

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കേരളം ബദൽ മാതൃക സൃഷ്ടിക്കുകയാണെന്ന് മന്ത്രി എം. ബി രാജേഷ്. സംസ്ഥാനത്തിനുള്ള ബഡ്ജറ്റ് വിഹിതവും തൊഴിൽ ദിനവും വെട്ടിച്ചുരുക്കുന്ന ഘട്ടത്തിൽ പോലും കേരളം കാര്യക്ഷമമായി പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നു. രാജ്യത്ത് ആദ്യമായി 20 ലക്ഷത്തോളം തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി നടപ്പിലാക്കിയ സംസ്ഥാനമാണിതെന്നും പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ലോഗോ പ്രകാശനവും വെബ്‌പോർട്ടൽ ഉദ്ഘാടനവും അംഗത്വ കാർഡ് വിതരണവും തൈക്കാട് അതിഥി മന്ദിരത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.