വാളയാറിൽ വീണ്ടും കഞ്ചാവ് വേട്ട
Saturday 12 April 2025 1:53 AM IST
കഞ്ചിക്കോട്: വാളയാറിൽ വീണ്ടും കഞ്ചാവ് വേട്ട. ചാക്കിൽ ഉണക്ക കഞ്ചാവ് കൊണ്ടുവരികയായിരുന്ന ബംഗാൾ സ്വദേശിയാണ് പിടിയിലായത്. ഇന്നലെ രാവിലെ വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് ബസിൽ കടത്തുകയായിരുന്ന കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാരനായ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് കസിപാറ പുർഭി സ്വദേശി ഇനാമുൾഹഖ് (55) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 7.9 കിലോ ഉണക്ക കഞ്ചാവ് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്ത് പാലക്കാട് റെയ്ഞ്ച് ഓഫീസിൽ ഹാജരാക്കി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ശ്രീധരൻ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.സുരേഷ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ്‌മാരായ പി.എം.മുഹമ്മദ് ഷെരീഫ്, ജി.പ്രഭ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്‌മാരായ പി.എസ്.മനോജ്, കെ.പി.രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർ ഉണ്ണി കൃഷ്ണൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.