മൃഗീയ കൊലപാതകം : നടുക്കം മാറാതെ, രോഷത്തോടെ നാട്

Saturday 12 April 2025 12:16 AM IST

തൃശൂർ/ മാള: മാളയിൽ പിഞ്ചുബാലനെ കുളത്തിൽ ചവിട്ടി താഴ്ത്തി ക്രൂരമായി കൊലപ്പെടുത്തിയ നടുക്കത്തിലാണ് നാട്. വീടിന് ഏതാനും മീറ്ററുകൾക്കകലെയുള്ള 19 വയസുകാരൻ ലൈംഗിക വൈകൃതത്തിന് വിസമ്മതിച്ച ആറുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയത്. തുടക്കത്തിൽ കുളത്തിൽ മുങ്ങിമരിച്ചതെന്ന് കരുതിയിരുന്നതെങ്കിലും പിന്നീടാണ് നടുക്കുന്ന വിവരം നാടറിഞ്ഞത്. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെയാണ് അവരുടെ ഇടയിൽ നിന്ന് അയൽവാസി കൂടിയായ യുവാവ് താണിശേരി മഞ്ഞളി വീട്ടിൽ അജീഷിന്റെ മകൻ ആബേലിനെ ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയത്. പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചപ്പോൾ കുതറി ശബദ്മുണ്ടാക്കിയതോടെ ബലമായി വായ പൊത്തിപ്പിടിച്ചു. ഇതോടെ താൻ വലയിലാകുമെന്ന് ഭയന്നതോടെ തൊട്ടടുത്ത കുളത്തിലേക്ക് കൊണ്ടുപോയി തള്ളിയിടുകയായിരുന്നു.

പ്രാണനായി കൈകൾ പൊക്കി, ചവിട്ടി താഴ്ത്തി

വായ പൊത്തിപ്പിടിച്ച് കുളത്തിലേക്ക് തള്ളിയിട്ട കുട്ടി കൈകാലിട്ടടിച്ച് പ്രാണനായി ഉയർന്നുവന്നതോടെ മരിച്ചിട്ടില്ലെന്ന് കരുതിയ പ്രതി വീണ്ടും കുളത്തിൽ ചവിട്ടി താഴ്ത്തി. 19 വയസുള്ള യുവാവാണ് ഈ കൊടുംക്രൂരത നടത്തിയത്. ആബേലിന്റെ വീടിന്റെ മുന്നൂറ് മീറ്റർ അകലെയാണ് പ്രതിയായ ജോജോയുടെ വീട്. പ്രതിയെ കുട്ടിക്ക് പരിചയമുള്ളതിനാലാണ് വിളിച്ചപ്പോൾ പോയതെന്ന് കരുതുന്നു. കൃത്യം നിർവഹിച്ച ശേഷം കുറച്ച് അപ്പുറത്തുള്ള ഒരു ജാതി മരത്തിൽ കയറി ഇരിക്കുകയായിരുന്നു പ്രതി. ഇതിനിടയിൽ എന്താണ് ഇവിടെയിരിക്കുന്നതെന്ന് നാട്ടുകാർ ചോദിച്ചപ്പോൾ പ്രതിയും അവരോടൊപ്പം കാണാതായ കുട്ടിക്കായി അന്വേഷണത്തിനിറങ്ങി.

നരാധമനെതിരെ ജനരോഷം

പ്രതി ജോജിയെ തെളിവെടുപ്പിനായി കൊണ്ടുവന്നതോടെ നിയന്ത്രണം വിട്ട നാട്ടുകാർ അലറി വിളിച്ചു. അവനെ കൊല്ലെടാ... ഞങ്ങൾക്ക് വിട്ടു താ...നിയമം ഞങ്ങൾ നടപ്പിലാക്കാം. ഇവനെയൊന്നും വെച്ചേക്കരുത്. പ്രതിക്കെതിരെ പലരും പാഞ്ഞടുത്തു. ആ വാക്കുകളിൽ നാടിന്റെ പ്രതിഷേധമുണ്ടായിരുന്നു. സ്ത്രീകളടക്കമുള്ളവർ ആക്രോശിച്ചെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു പ്രതിയുമായി പൊലീസ് സംഘം കൊലപാതകം നടന്ന ജാതി തോട്ടത്തിനോട് ചേർന്ന കുളക്കരയിലേക്കെത്തിയത്. നാട്ടുകാരുടെ വലിയസംഘം അവിടെയുണ്ടായിരുന്നു. ഇവരെ കണ്ടിട്ടും പ്രതി ജോജോയ്ക്ക് യാതൊരു കൂസലുമുണ്ടായില്ല. കൂട്ടുകാരോടൊത്ത് കളിച്ചുല്ലസിക്കുന്നതിനിടെയായിരുന്നു ആറു വയസുകാരനെ കാണാതായത്. തങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതി വിട പറഞ്ഞതിന്റെ തേങ്ങലിലാണ് പ്രിയ കൂട്ടുകാർ.

ആ​ബേ​ലി​ന് ​നാ​ടി​ന്റെ​ ​ക​ണ്ണീ​രിൽ കു​തി​ർ​ന്ന​ ​യാ​ത്രാ​മൊ​ഴി

മാ​ള​ ​:​ ​ആ​ബേ​ലി​ന് ​നാ​ടി​ന്റെ​ ​ക​ണ്ണീ​രി​ൽ​ ​കു​തി​ർ​ന്ന​ ​യാ​ത്രാ​മൊ​ഴി.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ​ശേ​ഷ​മാ​ണ് ​മൃ​ത​ദേ​ഹം​ ​കു​ഴൂ​രി​ലെ​ ​മ​ഞ്ഞ​ളി​യി​ലെ​ ​വീ​ട്ടി​ലെ​ത്തി​ച്ച​ത്.​ ​അ​തു​വ​രെ​യും​ ​ഉ​യ​ർ​ന്നി​രു​ന്ന​ ​തേ​ങ്ങ​ലു​ക​ൾ​ ​അ​ല​മു​റ​യാ​യി.​ ​പൊ​ന്നു​മോ​നെ​ ​ന​ഷ്ട​പ്പെ​ട്ട​തി​ന്റെ​ ​വേ​ദ​ന​യി​ൽ​ ​മാ​താ​പി​താ​ക്ക​ളാ​യ​ ​അ​ജീ​ഷും​ ​നീ​തു​വും​ ​ക​ര​ഞ്ഞു​ത​ള​ർ​ന്നു.​ ​വി​ദേ​ശ​ത്താ​യി​രു​ന്ന​ ​അ​ജീ​ഷ് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​നാ​ട്ടി​ലെ​ത്തി​യ​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​വ​രെ​ ​വീ​ഡി​യോ​കാ​ളി​ലൂ​ടെ​ ​മ​ക​ന്റെ​ ​ക​ളി​ ​ചി​രി​യും​ ​പി​ണ​ക്ക​ങ്ങ​ളും​ ​ആ​വ​ശ്യ​ങ്ങ​ളും​ ​ക​ണ്ട​ ​അ​ജീ​ഷ് ​മ​ക​ന്റെ​ ​ചേ​ത​ന​യ​റ്റ​ ​മു​ഖം​ ​ക​ണ്ട് ​ക​ര​ഞ്ഞു​ത​ള​ർ​ന്നു.​ ​ആ​ ​പി​ഞ്ചു​ ​ബാ​ല​ന്റെ​ ​മു​ഖം​ ​നോ​ക്കി​ ​ക​ര​ച്ചി​ല​ട​ക്കാ​ൻ​ ​സാ​ധി​ക്കാ​തെ​ ​നാ​ട്ടു​കാ​ർ​ ​വി​തു​മ്പി.​ ​ബെ​ന്നി​ ​ബ​ഹ്നാ​ൻ​ ​എം.​പി,​ ​മ​റ്റ് ​ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം​ ​നൂ​റു​ക​ണ​ക്കി​ന് ​പേ​ർ​ ​അ​ന്ത്യാ​ഞ്ജ​ലി​ ​അ​ർ​പ്പി​ച്ചു.​ ​രാ​ത്രി​യോ​ടെ​ ​നാ​ടി​ന്റെ​ ​ക​ണ്ണി​ലു​ണ്ണി​യാ​യ​ ​ആ​ബേ​ലി​ന്റെ​ ​മൃ​ത​ദേ​ഹം​ ​തെ​ക്ക​ൻ​ ​താ​ണി​ശ്ശേ​രി​ ​പ​ള്ളി​ ​സെ​മി​ത്തേ​രി​യി​ൽ​ ​സം​സ്‌​ക​രി​ച്ചു.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​:​ ​ആ​ഷ്‌​വി​ൻ,​ ​ആ​രോ​ൺ.