ഡയാലിസിസ് വിപുലപ്പെടുത്തും

Saturday 12 April 2025 12:17 AM IST
1

ചാലക്കുടി: ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം വിപുലീകരിക്കാൻ താലൂക്ക് ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. പുതുതായി രണ്ട് ഡയാലിസിസ് മെഷിൻ കൂടി ലഭ്യമാക്കി മൂന്നു ഷിഫ്റ്റുകളിലായി ഡയാലിസിസ് നടത്തും. നിലവിൽ 36 പേരാണ് ഇവിടെ ഡയാലിസിസ് നടത്തുന്നത്. ഇതിന് 11 മെഷിൻ നിലവിലുണ്ട്. നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവർത്തനം വിപുലപ്പെടുന്നത്. താല്ക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കാനും തീരുമാനച്ചു. പോസ്റ്റ്‌മോർട്ടത്തിന് പൊലീസ് സർജനേയും, ഡയാലിസിസ് യൂണിറ്റിലേക്ക് നെഫ്രോളജി ഡോക്ടറേയും നിയമിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. ചെയർമാൻ ഷിബു വാലപ്പൻ അദ്ധ്യക്ഷത വഹിച്ചു. ദിപു ദിനേശ്, ബിജു ചിറയത്ത്, ഡോ. മിനിമോൾ, സി.എസ്.സുരേഷ് എന്നിവർ സംസാരിച്ചു.