ഐ.എച്ച്.ആർ.ഡി പരീക്ഷാഫലം

Saturday 12 April 2025 12:29 AM IST

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.ihrd.ac.inൽ. പുനർമൂല്യനിർണയത്തിന് 21 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും ഏപ്രിൽ 28 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം. ജൂണിലെ സപ്ലിമെന്ററി പരീക്ഷയ്ക്ക് 21ന് മുമ്പും 200 രൂപ ലേറ്റ് ഫീയോടുകൂടി 28 വരെയും അതത് സ്ഥാപനമേധാവികൾ വഴി അപേക്ഷിക്കണം.