വർക്കിംഗ് പ്രൊഫഷണലുകൾക്ക് ബി.ടെക് പ്രവേശനം

Saturday 12 April 2025 12:35 AM IST

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ ബി.ടെക് ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രൊഫഷണൽ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകർ 3 /2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനിയറിംഗ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് 3 വർഷ ഡി.വോക്ക്, അല്ലെങ്കിൽ പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എസ്‌സി ബിരുദം നേടിയവരായിരിക്കണം. അവസാന തീയതി മേയ് 22. ബി.ടെക് വർക്കിംഗ് പ്രൊഫഷണൽ പ്രവേശനം താത്പര്യമുള്ളവരും പരീക്ഷ എഴുതണം. www.lbscentre.kerala.gov.inൽ ഓൺലൈനായി മേയ് 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. പൊതുവിഭാഗത്തിന് 1,100 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 550 രൂപയുമാണ് ഫീസ്. 0471-2324396, 2560327.