ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

Saturday 12 April 2025 12:36 AM IST

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലകളിലും സ്ഥാപനങ്ങളിലും പഠിക്കുന്ന ബി.ടെക്/ എം.ടെക് വിദ്യാർത്ഥികൾക്ക് സോഫ്റ്റ്‌വെയർ/ സിവിൽ എൻജിനിയറിംഗ് കൺസൾട്ടൻസി വിഭാഗത്തിലേക്കാണ് ഒരു മാസത്തെ പ്രോഗ്രാം. വിവരങ്ങൾക്ക്: www.lbscentre.kerla.gov.in, 0471-2560333.