പെൻഷൻ നഷ്ടപ്പെടുമെന്ന്
Saturday 12 April 2025 12:38 AM IST
ചാലക്കുടി: നഗരസഭയുടെ അനാസ്ഥമൂലം നാനൂറോളം പേർക്ക് വിധവാ പെൻഷൻ നഷ്ടമാകുന്ന സാഹചര്യമാണെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്.സുരേഷ് ആരോപിച്ചു. പുനർ വിവാഹിതരായില്ലെന്ന് കാണിച്ച് അതാത് വർഷം വിധവകൾ വാർഡ് കൗൺസിലർമാരുടെ കത്തുകളോടെ സത്യവാങ്ങ് മൂലം നൽകി ഗസറ്റഡ് ഉദ്യോഗസ്ഥനിൽ നിന്നും സാക്ഷ്യപത്രം വാങ്ങണം. പിന്നീട് ആധാർ കാർഡ്് കോപ്പിയടക്കം നഗരസഭയിൽ നൽകണം. ഇത്തരം അപേക്ഷകൾ ബന്ധപ്പെട്ട സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ വൈകിയത് മൂലം നാനൂറോളം വിധവകൾ പെൻഷൻ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രശ്‌നം പരിഹരിക്കാൻ ചെയർമാൻ നടപടികൾ സ്വീകരിക്കണമെന്നും സി.എസ്.സുരേഷ് ആവശ്യപ്പെട്ടു.