കേരള സർവകലാശാലാ സ്‌പോട്ട് അഡ്മിഷൻ
നിയമ പഠന വകുപ്പിൽ പി.ജി. ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് 16ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത- ബിരുദം. പ്രായപരിധിയില്ല. 9947841574, 04712308936,
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ. എം.ബി.എ- ജനറൽ), എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം), എം.ബി.എ (ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്) കോഴ്സുകളിൽ പ്രവേശനത്തിനുള്ള വിജ്ഞാപനത്തിലെ മാറ്റങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
ഏപ്രിലിൽ നടത്തിയ പാർട്ട് 3 – മെയിൻ ആൻഡ് സബ്സിഡിയറി ബി.എസ്‌സി ആനുവൽ സ്‌കീം (മേഴ്സിചാൻസ്) പരീക്ഷകളുടെ (മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി, കെമിസ്ട്രി – മെയിൻ & സബ്സിഡിയറി) ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്‌സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എസ്.ഡബ്ല്യൂ, ബിവോക് എന്നിവയുടെ പ്രോജക്ട്/വൈവ/ പ്രാക്ടിക്കൽ പരീക്ഷകൾ 30 മുതൽ മേയ് 9 വരെ.
ആറാം സെമസ്റ്റർ ബി.പി.എ ഡാൻസ് ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ 21 മുതൽ ആരംഭിക്കും.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ് ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി മേയ് 7 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ ലാബ്, മൈനർ പ്രോറോജക്ട് ആൻഡ് സെമിനാർ പരീക്ഷകൾ 22 മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ വച്ച് നടത്തും.
ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിബിഎ/ബിസിഎ/ബിഎ/ബിഎസ്‌സി/ബികോം/ബിപിഎ/ബിഎസ്ഡബ്ല്യൂ/ബിവോക്/ബിഎംഎസ് കരിയർ റിലേറ്റഡ് ബിരുദ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 19 മുതൽ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.
എം.ജി സർവകലാശാല വാർത്തകൾ
പരീക്ഷയ്ക്ക് അപേക്ഷിക്കാം രണ്ടാം സെമസ്റ്റർ എം.സി.എ (2024 അഡ്മിഷൻ റഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പരീക്ഷകൾ മേയ് 14 മുതൽ.
സമയപരിധി നീട്ടി അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (2022 അഡ്മിഷൻ റഗുലർ, 2018 - 2021 അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മേഴ്സി ചാൻസ്) അഞ്ചാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015, 2016 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി.
വൈവ വോസി ആറാം സെമസ്റ്റർ ബി.എ ഹിസ്റ്ററി മോഡൽ 1, 2 (സി.ബി.സി.എസ്) റഗുലർ ആൻഡ് പ്രൈവറ്റ് രജിസ്ട്രേഷൻ (2022 അഡ്മിഷൻ റഗുലർ, 2018 - 21 അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മേഴ്സി ചാൻസ് മാർച്ച് 2025 ) പരീക്ഷയുടെ പ്രാക്ടിക്കൽ/ വൈവ വോസി പരീക്ഷകൾ 22ന് നടക്കും.