സ്വീകരണം നൽകി
Saturday 12 April 2025 12:41 AM IST
തൃശൂർ: അഖലേന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായി തെരഞ്ഞെടുക്കപ്പെട്ട ഡോ. വിജൂ കൃഷ്ണന് കർഷക സംഘം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. കർഷക സംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ഷാൾ അണിയിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി. മൊയ്തീൻ എം.എൽ.എ., കർഷക സംഘം ജില്ലാ പ്രസിഡന്റ് പി. ആർ. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. ഡേവീസ് , ടി.എ. രാമകൃഷ്ണൻ, എം.എം. അവറാച്ചൻ, കെ.വി. സജു, പി. ഐ. സജിത,പി.എ. ബാബു, എം.ബാലാജി , ഗീതാ ഗോപി, സെബി ജോസഫ്, കെ.രവീന്ദ്രൻ, എം.എൻ സത്യൻ, എം.എ. ഹാരീസ് ബാബു, ടി.ജി. ശങ്കരനാരായണൻ, എം. ശിവശങ്കരൻ എന്നിവർ നേതൃത്വം നൽകി.