കിഷ്ത്വാറിൽ ഒരു ഭീകരനെ വധിച്ചു
Saturday 12 April 2025 1:08 AM IST
ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. രഹസ്യ വിവരത്തെത്തുടർന്ന് ഏപ്രിൽ 9 മുതൽ പ്രദേശത്ത് തെരച്ചിൽ നടന്നുവരുകയായിരുന്നു. ഇതിനിടെയാണ് ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർത്തത്. ഈ ഏറ്റുമുട്ടലിലാണ് സൈന്യം ഒരു ഭീകരനെ വധിച്ചത്. അതേസമയം,ഉദ്ദംപൂരിൽ ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നതായും സൈന്യം അറിയിച്ചു. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് ദോഡ ജില്ലയിലെ ഭാദേർവേ മേഖലയിൽ നിരീക്ഷണം ശക്തമാക്കി.