ബൊൽസൊനാരോ ആശുപത്രിയിൽ

Saturday 12 April 2025 7:20 AM IST

ബ്രസീലിയ: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയോ ഗ്രാൻഡെ ഡോ നോർട്ടെ സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കഠിനമായ ഉദര വേദന അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ഹെലികോപ്റ്റർ മാർഗ്ഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നില തൃപ്തികരമാണ്. 2018ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൊൽസൊനാരോയ്ക്ക് വയറ്റിൽ കുത്തേറ്റിരുന്നു. അന്ന് കുടലിൽ ആഴത്തിൽ കുത്തേറ്റ അദ്ദേഹം പിന്നീട് നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ഇപ്പോഴും അത് സംബന്ധിച്ച പ്രശ്നങ്ങൾ നേരിടുന്നുണ്ട്.