6000 കുടിയേറ്റക്കാരെ 'മരിച്ചവ‌ർ" ആക്കി യു.എസ്

Saturday 12 April 2025 7:21 AM IST

വാഷിംഗ്ടൺ: യു.എസിൽ അനധികൃതമായി തുടരുന്ന 6000ത്തിലേറെ കുടിയേറ്റക്കാരെ 'മരണപ്പെട്ടവരുടെ" പട്ടികയിൽ ഉൾപ്പെടുത്തി ഡൊണാൾഡ് ട്രംപ് ഭരണകൂടം. ഇതോടെ ഇവരുടെ സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ റദ്ദാക്കപ്പെട്ടു. ഇവർക്ക് ജോലി ചെയ്യാനോ മറ്റ് ആനുകൂല്യങ്ങൾ നേടാനോ കഴിയില്ല.

മുൻ പ്രസിഡന്റ് ജോ ബൈഡൻ അവതരിപ്പിച്ച പദ്ധതികൾ വഴി ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് യു.എസിലെത്തി താത്കാലികമായി താമസിക്കുന്നവരെയാണ് നീക്കത്തിലൂടെ ലക്ഷ്യമിട്ടത്. ഇവർ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ വേണ്ടിയാണ് സർക്കാർ ഇത്തരം നടപടി സ്വീകരിച്ചത്.