തട്ടുവണ്ടി വിതരണം
Sunday 13 April 2025 12:54 AM IST
ചങ്ങനാശേരി : എം.എസ്.എസ് ചങ്ങനാശേരിയുടെ തൊഴിൽ സഹായ പദ്ധതി പ്രകാരം നാലുപേർക്ക് തട്ടുവണ്ടി വിതരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ.എം രാജ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ നിസാർ ഉദ്ഘാടനം ചെയ്തു. പുതൂർപ്പള്ളി ജമാഅത്ത് പ്രസിഡന്റ് അഡ്വ. ടി.പി അബ്ദുൽ ഹമീദ്, പഴയപള്ളി പ്രസിഡന്റ് എസ്.എം ഫുവാദ്, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി എൻ.ഹബീബ്, ജില്ലാ സെക്രട്ടറി കെ.എസ് ഹലീൽ റഹിമാൻ, അബു ബേക്കർ സിദ്ദീക് മന്നാനി, പി,എ സാദിക് ട്രഷറർ എ, നവാസ്, പി.എ സാലി, എൻ .പി അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.