റോഡ് നാടിന്  സമർപ്പിച്ചു

Sunday 13 April 2025 12:01 AM IST

കോട്ടയം : മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച ഗ്രാമീണ റോഡുകളുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുറിച്ചി ഗ്രാമപഞ്ചായത്തിൽ നവീകരിച്ച കോയിപ്രം ജംഗ്ഷൻ കല്ലുകടവ് ബാങ്ക്പടി ചാലച്ചിറ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ റോഡ് നിർമാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥയാണ്. ഡിസൈനിംഗിലൂടെയാണ് കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകൾ നിർമിക്കാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 1.50 കോടി രൂപ മുതൽ മുടക്കിയാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നവീകരണം പൂർത്തീകരിച്ചത്. ചടങ്ങിൽ ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.