യൂത്ത് ഫ്രണ്ട് തീരദേശ സംരക്ഷണ യാത്ര

Sunday 13 April 2025 1:32 AM IST

കോട്ടയം : കടലവകാശ നിയമം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് എം തീരദേശ സംരക്ഷണ യാത്ര നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അറിയിച്ചു. മേയ് ഒന്നിന് കാസർകോട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും. യാത്രയുടെ ലോഗോ ജോസ് കെ.മാണി പ്രകാശിപ്പിച്ചു. സിറിയക് ചാഴികാടൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, സ്റ്റീഫൻ ജോർജ്, അഡ്വ.അലക്സ് കോഴിമല,സാജൻ തൊടുക, ഷെയ്ക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, എസ്.അയ്യപ്പൻ പിള്ള,ജോമോൻ പൊടിപാറ,ജോഷ്വാ രാജു,അഖിൽ ബാബു എന്നിവർ പ്രസംഗിച്ചു.