ജയിലർ 2 രമ്യ കൃഷ്ണൻ എത്തി
നെൽസൻ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലർ 2 അട്ടപ്പാടിയിൽ പുരോഗമിക്കുന്നു. രമ്യകൃഷ്ണൻ ലൊക്കേഷനിൽ ജോയിൻ ചെയ്തു. ജയിലറിലും രമ്യ കൃഷ്ണൻ അഭിനയിച്ചിരുന്നു. 35 ദിവസത്തെ ചിത്രീകരണമാണ് അട്ടപ്പാടിയിൽ പ്ളാൻ ചെയ്യുന്നത് . ഷോളയൂർ, ഗോഞ്ചിയൂർ, ആനകട്ടി എന്നിവിടങ്ങളാണ് ലൊക്കേഷൻ. 20 ദിവസത്തെ ചിത്രീകരണത്തിൽ രജനികാന്ത് പങ്കെടുക്കും.മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ചെമ്പൻ വിനോദാണ് ജയിലർ 2ൽ മറ്റൊരു പ്രധാന താരം. മാർച്ചിൽ ചെന്നൈയിൽ ആയിരുന്നു ജയിലർ 2ന്റെ ആദ്യഘട്ട ചിത്രീകരണം. മോഹൻലാൽ, ശിവ രാജ്‌കുമാർ, ജാക്കി ഷ്‌റോഫ് എന്നിവർ രണ്ടാം ഭാഗത്തിലും അതിഥി വേഷത്തിൽ വന്നേക്കാം. ജനുവരി 14നാണ് ജയിലർ 2ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. 2023ൽ റിലീസ് ചെയ്ത ജയിലർ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 600 കോടിയിലേറെ വാരി. വിനായകന്റെ പ്രതിനായക വേഷം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
രമ്യകൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വിടിവി ഗണേഷ് എന്നിവരായിരുന്നു മറ്റു താരങ്ങൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം.