ആ ദിവസം നടന്നത് ? പൊലീസ് ഡേ ട്രെയിലർ
ആ ജീവാ, ജയിൽ ചാടിയിട്ടുണ്ട് സാറെ? ഒരു ഞെട്ടലോടെയാണ് ഈ വാക്കുകൾ അദ്ദേഹം കേട്ടത്. "ഇടിക്കുള..അവൻ കൊല്ലപ്പെട്ട രാത്രിയിൽ ഞാനവിടെ പോയിരുന്നു .അവനെ കൊല്ലാൻ തന്നെ. പക്ഷെ.എന്റെ കൈയിൽ കിട്ടിയില്ല. സത്യത്തിൽഞാനവനെ കൊന്നിട്ടില്ലാ സാറെ... അത് തെളിയിക്കുന്നതിനാണല്ലോ ഞങ്ങളൊക്കെയുള്ളത്.....ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെ ആസ്പമാക്കി ഒരുങ്ങുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം പൊലീസ് ഡേ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്നു. ലാൽ മോഹൻ എന്ന ഇൻവസ്റ്റിഗേറ്റീവ് ഓഫീസറെ ടിനി ടോംഅവതരിപ്പിക്കുന്നു. അൻസിബ ഹസ്സൻ,ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, ശ്രീധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു.രചന - മനോജ്.ഐ. ജി. ഛായാഗ്രഹണം - ഇന്ദ്രജിത്ത്, സംഗീതം - ഡിനുമോഹൻ.സദാനന്ദ ഫിലിംസിന്റെ ബാനറിൽ സജുവൈദ്യർ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.