പുരുഷനാണ് മരിച്ചത്, ആഭ്യന്തര കുറ്റവാളി ട്രെയിലർ

Sunday 13 April 2025 6:03 AM IST

ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റർടെയ്നർ ആഭ്യന്തര കുറ്റവാളി ട്രെയിലർ റിലീസ് ചെയ്തു. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക് ഹിറ്റടിക്കാൻ ആസിഫ് അലിയും സംഘവും ആഭ്യന്തര കുറ്റവാളിയിലൂടെ പ്രേക്ഷകരിലേക്കെത്തുകയാണ്. നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിവഹിച്ച ചിത്രത്തിൽ

തുളസി, ശ്രേയ രുക്മിണി എന്നിവരാണ് നായികമാർ. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജ ദാസ് എന്നിവരാണ് മറ്റ് താരങ്ങൾ. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ: സോബിൻ സോമൻ, സംഗീതം : ബിജിബാൽ, മുത്തു, ക്രിസ്റ്റി ജോബി, പശ്ചാത്തല സംഗീതം : രാഹുൽ രാജ്,

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം നിർമ്മിക്കുന്നു. ഇന്ത്യയിലെ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത്‌ ഫാർസ് ഫിലിംസുമാണ്. പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.