ഹത്തനെ ഉദയ ടീസർ

Monday 14 April 2025 3:37 AM IST

നാട്യധർമ്മി ക്രിയേഷൻസിന്റെ ബാനറിൽ എ. കെ കുഞ്ഞിരാമ പണിക്കർ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഹത്തനെ ഉദയ (പത്താമുദയം) ടീസർ റിലീസ് ചെയ്തു. ഏപ്രിൽ പതിനെട്ടിന് പ്രദർശനത്തിന് എത്തും. ദേവരാജ് കോഴിക്കോട്, റാം വിജയ്,സന്തോഷ് മാണിയാട്ട്,കപോതൻ ശ്രീധരൻ നമ്പൂതിരി, രാകേഷ് റാം വയനാട്. രാജീവൻ വെള്ളൂർ, ശശി ആയിറ്റി,ആതിര, അശ്വതി,ഷൈനി വിജയൻ വിജിഷ, ഷിജിന സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മുഹമ്മദ് എ ഛായാഗ്രഹണം നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ, സുജേഷ് ഹരി എന്നിവർ എഴുതിയ വരികൾക്ക് എബി സാമുവൽ സംഗീതം പകരുന്നു. സിതാര കൃഷ്ണകുമാർ, വൈക്കം വിജയലക്ഷ്മി, സച്ചിൻ രാജ് എന്നിവരാണ് ഗായകർ. എഡിറ്റർ- ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ കൺട്രോളർ - എൽദോ സെൽവരാജ്, പ്രൊഡക്ഷൻ ഡിസൈനൻ- കൃഷ്ണൻ കോളിച്ചാൽ , കലാസംവിധാനം- അഖിൽ,കൃഷ്ണൻ കോളിച്ചാൽ,രഞ്ജിത്ത്, മേക്കപ്പ്- രജീഷ് ആർ. പൊതാവൂർ , പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- മൺസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ മാനേജർ-നസ്രൂദ്ദീൻ,പി .ആർ. ഒ എ .എസ് ദിനേശ്.