ക്യാമ്പസിൽ സുരാജും ഷറഫുദ്ദീനും പടക്കളം 8ന്
ഷറഫുദ്ദീൻ,സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം മേയ് 8ന് തിയേറ്രറിൽ. സന്ദീപ് പ്രദീപ് ഫ്രാലിമി ഫെയിം) സാഫ് (വാഴ ഫെയിം) അരുൺ അജി കുമാർ(ലിറ്റിൽ ഹാർട്ട്സ് ഫെയിം നിരഞ്ജന അനൂപ്, പൂജ മോഹൻരാജ് എന്നിവരാണ് മറ്റ് താരങ്ങൾ.ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഫാന്റസി ഹ്യൂമർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് നിതിൻ.സി.ബാബു.- മനുസ്വരാജ് എന്നിവർ ചേർന്ന് രചന നിർവഹിക്കുന്നു. ഛായാഗ്രഹണം - അനു മൂത്തേടത്ത്. സംഗീതം - രാജേഷ് മുരുകേശൻ. എഡിറ്റിംഗ് - നിതിൻരാജ് ആരോൾ പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ, അസോസിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽഷാ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാറിൽ വിജയ് ബാബു , വിജയ് സുബ്രമണ്യം എന്നിവർ ചേർന്നാണ് നിർമ്മാണം.. പി.ആർ. ഒ വാഴൂർ ജോസ്.