ലഹരിവിരുദ്ധ സദസ്
Sunday 13 April 2025 1:01 AM IST
പാറശാല: പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസും, കവിയരങ്ങും കെ.പി.സി.സി സെക്രട്ടറി സെക്രട്ടറി ഡോ.ആർ.വൽസലൻ ഉദ്ഘാടനം ചെയ്തു. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്‌ജോൺ അദ്ധ്യക്ഷത വഹിച്ചു. വി.ബാബുക്കുട്ടൻ നായർ,കൊറ്റാമം വിനോദ്, ,അഡ്വ.മഞ്ചവിളാകം ജയൻ,പാറശാല സുധാകരൻ, കൊല്ലിയോട് സത്യനേശൻ, അഡ്വ.പാലിയോട് അനൂപ്,വേലപ്പൻ നായർ,ജെ.കെ.ജസ്റ്റിൻ എന്നിവർ സംസാരിച്ചു.