'ബട്ടർഫ്ലൈ 2K25' ക്യാമ്പ്
Sunday 13 April 2025 2:03 AM IST
നെയ്യാറ്റിൻകര: നെല്ലിമൂട് ന്യൂ ശിശുവിഹാർ സി.ബി.എസ്.ഇ സ്കൂളിൽ സംഘടിപ്പിച്ച 'ബട്ടർഫ്ലൈ 2K25' ക്യാമ്പ് ഉദ്ഘാടനവും ഇൻസ്പേറിയ 2025 സ്കൂൾ മാഗസിൻ പ്രകാശനവും തിരക്കഥാകൃത്തും സംവിധായകനുമായ രാജേന്ദ്രൻ നെല്ലിമൂട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജി.അജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ അഡ്വ.ആർ.വസന്തമോഹൻ മാഗസിൻ പ്രകാശനം ചെയ്തു.സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുധാകരൻ ബാബു.എസ്.ആർ,ശ്രീജ.ടി.സി,സ്റ്റാഫ് സെക്രട്ടറി അഞ്ചു.എസ്,എഡിറ്റർ അനഘ ഡി.എസ് എന്നിവർ ആശംസകൾ പറഞ്ഞു.