സഹകരണ എക്‌സ്‌പോ വിളംബര റാലി
Saturday 12 April 2025 9:13 PM IST
കാഞ്ഞങ്ങാട്:സഹകരണ മേഖലയിലെ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനത്തിനു വേണ്ടി ഏപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരം കനകക്കുന്നിൽ സഹകരണ വകുപ്പ് നടത്തുന്ന സഹകരണ എക്സ്‌പോ 2025 ന്റെ പ്രചരണാർത്ഥം ഹോസ്ദുർഗ് താലൂക്ക് തലത്തിൽ വിളംബര ഘോഷയാത്ര നടത്തി.നോർത്ത് കോട്ടച്ചേരിയിൽ നിന്ന് ആരംഭിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുതിയകോട്ട ഹോസ്ദുർഗ്ഗ് സർവീസ് സഹകരണ ബാങ്ക് പരിസരത്ത് സമാപിച്ചു. ഹോസ്ദുർഗ് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) പി. ലോഹിതാക്ഷൻ നേതൃത്വം നൽകി. ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ, ചിത്താരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പവിത്രൻ മാസ്റ്റർ, ചെറുവത്തൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കൃഷ്ണൻ മാസ്റ്റർ, നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി.രാജേന്ദ്രൻ, അജാനൂർ അർബൻ സഹകരണ സംഘം പ്രസിഡന്റ് വി.കമ്മാരൻ എന്നിവർ പങ്കെടുത്തു.