അടുപ്പുകൂട്ടി സമരം നടത്തി

Saturday 12 April 2025 9:17 PM IST

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞിട്ടും പാചകവാതകവില വർദ്ധിപ്പിച്ചും പെട്രോളിനും ഡീസലിനും വില കുറക്കാതെയും പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എൻ.സി പി. എസ് കാസർകോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി.എൻ.സി പി.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ സമരം കാസർകോട് ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്‌ഘാടനം ചെയ്തു.ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. ബാലൻ, ഒ. കെ ബാലകൃഷ്ണൻ, സുബൈർ പടുപ്പ്, ലിജോ സെബാസ്റ്റിയൻ, ഖദീജ മൊഗ്രാൽ, രമ്യ കാഞ്ഞങ്ങാട് എന്നിവർ പ്രസംഗിച്ചു. ഉദിനൂർ സുകുമാരൻ സ്വാഗതവും രാഹുൽ നിലാങ്കര നന്ദിയും പറഞ്ഞു. എം.ടി.പി ഹാരിസ്, സമീർ അണങ്കൂർ, നാസർ പള്ളം, അഖിൽ മുളിയാർ,എ.വി ചന്ദ്രൻ, സീനത്ത് സതീശൻ, എൻ.ഷമീമ തുടങ്ങിയവർ നേതൃത്വം നൽകി.