പൂർവവിദ്യാർത്ഥി സംഗമം നടത്തി
Sunday 13 April 2025 12:25 AM IST
എലിക്കുളം: എം.ജി.എം.യു.പി സ്‌കൂളിൽ പൂർവ വിദ്യാർത്ഥിസംഗമം നടത്തി. മുൻ മാനേജർമാരെയും, പൂർവ അദ്ധ്യാപകരെയും, മികവ് പുലർത്തിയ പൂർവ വിദ്യാർത്ഥികളെയും ആദരിച്ചു. പൊതുസമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനേജർ ടി.എസ്.രഘു അദ്ധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ദീപ ശ്രീജേഷ്, എസ്.ഷാജി, സെൽവി വിത്സൺ, മാത്യൂസ് പെരുമനങ്ങാട്ട്, ഇ.ആർ.സുശീലൻപണിക്കർ, സി.മനോജ്, ബി.ശ്രീകുമാർ, കെ.എ.അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.