ആലംകോട് മുസ്ലിം ജമാഅത്തിൽ വിദ്യാരംഭം

Sunday 13 April 2025 1:28 AM IST

ആറ്റിങ്ങൽ: ആലംകോട് മുസ്ലിം ജമാഅത്ത് മദ്രസകളുടെ വിദ്യാരംഭം 'നേരറിവ് നല്ല നാളേക്ക്' നാസിറുദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മുഅല്ലിം ഹുസൈൻ ജൗഹരി അദ്ധ്യക്ഷത വഹിച്ചു. മുഅല്ലിമിന്റെ നേതൃത്വത്തിൽ ദർസാരംഭവും ലഹരിവിരുദ്ധ പ്രതിജ്ഞയും വിദ്യാർത്ഥികൾ ചൊല്ലി. സമസ്ത പൊതുപരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്ലസ്ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് യാത്രഅയപ്പ് നൽകി. കോളേജ് പ്രിൻസിപ്പൽ അബ്ദുള്ള നഈമി,കമ്മിറ്റിയംഗങ്ങളായ അഡ്വ.മുഹ്സിൻ,അമീർ എന്നിവർ സംസാരിച്ചു. ജാബിർ സ്വാഗതവും നാസർ നന്ദിയും പറഞ്ഞു.