കുമാരനാശാൻ ജയന്തി സമ്മേളനം
Sunday 13 April 2025 2:12 AM IST
പോത്തൻകോട്: കുമാരനാശാന്റെ ജന്മവാർഷികാഘോഷവും ജയന്തി സമ്മേളനവും തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ ലോകാരോഗ്യസംഘടന കൺസൾട്ടന്റും ഗ്രന്ഥകാരനുമായ ഡോ.എം.വി.പിള്ള ഉദ്ഘാടനം ചെയ്തു.കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ.വി.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി.ഹരിത കേരളം കോഓർഡിനേറ്റർ ഡോ.ടി.എൻ.സിമ,ഡോ.അച്യുത് ശങ്കർ,കവി ഗിരീഷ് പുലിയൂർ,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ,ഡോ.കെ.അജിൽ, ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.