ഓർമ്മിക്കാൻ
Sunday 13 April 2025 1:19 AM IST
ഐ.ഐ.ടി ഇന്റേൺഷിപ് 2025: കാൺപൂർ,ഡൽഹി,ബോംബെ ഐ.ഐ.ടികളിലെ ഇന്റേൺഷിപ് പ്രോഗ്രാമിന് 15വരെ അപേക്ഷിക്കാം. എൻജിനിയറിംഗ്,സയൻസ്,ഹ്യൂമാനിറ്റീസ്,സോഷ്യൽ സയൻസ് മേഖലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 60 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കണം.
റീജിയണൽ ക്യാൻസർ സെന്ററിൽ ഫെലോഷിപ്: റീജിയണൽ ക്യാൻസർ സെന്ററിൽ ഫെലോഷിപ്പ് ഇൻ ഓങ്കോ സർജിക്കൽ അനസ്ത്യേഷ്യ ആൻഡ് ഫെലോഷിപ്പ് ഇൻ ഓങ്കോളജിക് ഇമേജിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 19 ന് വൈകിട്ട് നാല് വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.rcctvm.gov.in.