പോക്‌സോ കേസ്; യുവാവിനെ അറസ്റ്റുചെയ്തു

Sunday 13 April 2025 1:19 AM IST

പത്തനംതിട്ട : പതിനാറു തികയാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു. വള്ളിക്കോട് മാമൂട് കുടമുക്ക് ലക്ഷംവീട് കോളനി നമ്പർ ആറിൽ താമസിക്കുന്ന അഭിജിത് (24) ആണ് പിടിയിലായത്. വള്ളിക്കോട് നന്ദപ്പള്ളിയിൽ 2020 ഡിസംബർ 9 ന് രാവിലെ 11.30 നാണ് പീഡനം നടന്നത്.

കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.