വയലാർ രാമവർമ പുരസ്കാര സമർപ്പണം

Saturday 12 April 2025 11:50 PM IST

ഹരിപ്പാട്: കലാസാഹിത്യ രംഗങ്ങളിലെ മികവുകൾക്കുള്ള കനകക്കുന്ന് വയലാർ രാമവർമ സ്മാരക സമിതിയുടെ പ്രഥമ അവാർഡ് സമർപ്പണം കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ഷാജി കായലിൽ അധ്യക്ഷനായി. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യകാരൻ മോഹൻകുമാർ , സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, സമിതി കൺവീനർ ആർ.രാജേഷ് , പി.കെ.സുരീഷ് എന്നിവർ സംസാരിച്ചു.

തിരക്കഥാകൃത്തും സംവിധായകനും തിയേറ്റർ നാടക കലാകാരനുമായ കൊടുമൺ ഗോപാലകൃഷ്ണൻ, കാഥികനും എഴുത്തുകാരനുമായ സൂരജ് സത്യൻ, കവിയും കഥാപ്രസംഗ -നാടക ഗാനരചയിതാവുമായ കെ.എസ്.സേതുനാഥ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.