പ്രതിഷ്ഠാ ദിനാചരണം

Sunday 13 April 2025 1:54 AM IST

അമ്പലപ്പുഴ :കാക്കാഴം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാചരണം നടത്തി. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കലം പൊങ്കൽ, കളകാഭിഷേകം, പ്രസാദമൂട്ട്, പൂമൂടൽ തുടങ്ങിയ ചടങ്ങുകൾ നടന്നു. ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി , മേൽശാന്തി സുജിത് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരു്നു ചടങ്ങുകൾ. ക്ഷേത്രം പ്രസിഡന്റ് എസ്. സുധാകരൻ , സെക്രട്ടറി യു. രാജുമോൻ ,വൈസ് പ്രസിഡന്റ് കെ. ഫെനിൽ , ജോയിന്റ് സെക്രട്ടറി വി. സരീഷ് , ഖജാൻജി ജി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.