വിപണനകേന്ദ്രം തുറന്നു

Sunday 13 April 2025 1:55 AM IST

ആലപ്പുഴ : കെ.കെ. കുമാരൻ പാലിയേറ്റീവുമായി ചേർന്നു കെ.പി. ശുഭ കേശൻ നടത്തിയ കണിവെള്ളരി, മത്തൻ കൃഷിയുടെ വിളവെടുപ്പ് ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ നിർവഹിച്ചു. വിപണനകേന്ദ്രവും തുറന്നു. പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ ,സി.പി.എം ഏരിയാ സെക്രട്ടറി ബി.സലിം, ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റുമാരായ അഡ്വ.എം.സന്തോഷ് കുമാർ ,സി.സി.ഷിബു , കർമ്മസേന കൺവീനർ ജി.ഉദയപ്പൻ, കൃഷി ഓഫീസർ ജാനിഷ് റോസ് , നിധിൻ , സുനിൽ ,സുരേഷ് എന്നിവർ സംസാരിച്ചു.മൂന്നു തരം തണ്ണിമത്തനും ഷെമാമും ഇവിടെ നിന്ന് വിൽക്കുന്നുണ്ട്.