ലാപ്‌ടോപ്പ് വിതരണം ചെയ്തു
Sunday 13 April 2025 1:56 AM IST
ആലപ്പുഴ: നഗരസഭ 2024-25 പദ്ധതിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്‌ടോപ്പിന്റെ വിതരണോദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ നസീർ പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ആർ.വിനിത സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.ആർ.പ്രേം, കൗൺസിലർമാരായ സിമി ഷാഫിഖാൻ, ബി.നസീർ, ഗോപിക വിജയപ്രസാദ്, രമ്യ സുർജിത്, ബി.അജേഷ്, മോനിഷ ശ്യാം, ജ്യോതി പ്രകാശ്, മനു ഉപേന്ദ്രൻ, നിർവ്വഹണ ഉദ്യോഗസ്ഥ എം,നസിയ, എസ്,സി പ്രമോട്ടർമാരായ നീതു, അമലു, രശ്മി തുടങ്ങിയവർ സംസാരിച്ചു.