ഫെബിൻ റഷീദിനെ ആദരിച്ചു

Sunday 13 April 2025 1:57 AM IST

അമ്പലപ്പുഴ: പാരീസിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആക്ഷൻ ഉച്ചകോടിയിൽ നിർമ്മിത ബുദ്ധി വീഡിയോ ആർട്ട് അവതരിപ്പിച്ച യുവാവിനെ എച്ച്.സലാം എം.എൽ. എ അനുമോദിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ ഡച്ച് വില്ലയിൽ ഫെബിൻ റഷീദിനെയാണ് വീട്ടിലെത്തി അനുമോദിച്ചത്. മാതാപിതാക്കളായ റംഷീദ്, റംലാബീവി, ജില്ലാപഞ്ചായത്തംഗം ഗീതാബാബു, പി.എ. അഫ്സൽ, ഹരികുമാർ എന്നിവർ പങ്കെടുത്തു. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫെബിൻ,​ ദുബായിയിലെ മ്യൂസിയം ഒഫ് ദ ഫ്യൂച്ചർ, ആതൻസ് ഡിജിറ്റൽ ആർട്ട് ഫെസ്റ്റി പെൽ, സിങ്കപ്പൂർ ആർട്ട് വീക്ക് എന്നിവയിൽ പ്രദർശനം നടത്തിയിട്ടുണ്ട്. ഐ.ഐ.ടി ഹൈദരാബാദിലെ ഗവേഷണവിദ്യാർത്ഥിയായ അഷ്ന സഹീറ ഭാര്യയാണ്.