ഫുട്ബാൾ പരിശീലനം

Sunday 13 April 2025 12:57 AM IST

കുട്ടനാട് : വെളിയനാട് എൻ.എസ്.എസ് ഹൈസ്ക്കൂളിൽ ആരംഭിച്ച അവധിക്കാല ഫുട്ബാൾ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ജെറിമോൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.വി.വിശ്വംഭരൻ , ഹെഡ്മിസ്ട്രസ് സുമ സി.പണിക്കർ, ഓഫീസ് പ്രതിനിധി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ കോച്ച് അസോസിയേഷൻ മെമ്പർ ഗോകുൽ മുരളിയുടെ നേതൃത്വത്തിലാണ് അവധിക്കാൻ ഫുട്ബാൾ പരിശീലനം നടക്കുന്നത്.