ഡി.വൈ.എഫ്.ഐ പ്രതിഷേധം
Saturday 12 April 2025 11:58 PM IST
മാന്നാർ: പാചകവാതക വിലവർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും അടുപ്പുകൂട്ടി സമരവും നടത്തി. സി.പി.എം മാന്നാർ ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അരുൺ മുരുകൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അരുൺ കൃഷ്ണ സ്വാഗതംപറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ലിജോ ജോയ്, ബ്ലോക്ക് ട്രഷറർ ദിവ്യ ഓമനക്കുട്ടൻ, ബ്ലോക്ക് സെന്റർ അംഗം നിതിൻ കിഷോർ, എസ്.എഫ്.ഐ മാന്നാർ ഏരിയ സെക്രട്ടറി ഷാരോൺ പി.കുര്യൻ, റോണ ഗീവർഗീസ്, ഫസൽ, സൂരജ്, മനു, അഭിജിത്ത്, ധന്യ സൗമേഷ് എന്നിവർ സംസാരിച്ചു.