അങ്കണവാടി ഉദ്ഘാടനം

Sunday 13 April 2025 1:58 AM IST

മുഹമ്മ : തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് 10 -ാം വാർഡിലെ 57-ാം നമ്പർ അങ്കണവാടി കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം പി.ജെ.തോമസ് , അസിസ്റ്റന്റ് എൻജിനീയർ പി.ലീന, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ കെ.ബി.റോസമ്മ , അനില, അങ്കണവാടി അദ്ധ്യാപിക മേരി മാത്യു , അങ്കവാടി ഹെൽപ്പർ കെ.ഡി.സന്ധ്യ, പഞ്ചായത്ത് വികസന സമിതി കൺവീനർ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.