'കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കണം'

Sunday 13 April 2025 12:11 AM IST

തൃശൂർ: കള്ള് ചെത്ത് വ്യവസായത്തെ തകർക്കുന്ന സർക്കാരിന്റെ തെറ്റായ മദ്യനയം തിരുത്തണം എന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് ബി.എം.എസ് നേതൃത്വം നൽകുമെന്ന് ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.വി.വിനോദ് പറഞ്ഞു. ഇരിങ്ങാലക്കുട റേഞ്ചിലെ തൊഴിൽ നഷ്ടപ്പെട്ട കള്ള് ഷാപ്പിലെ ചെത്ത് വ്യവസായ തൊഴിലാളികൾക്ക് വിഷു കൈനീട്ടമായി സാമ്പത്തിക സഹായം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ലാ സെക്രട്ടറി എം.ബി.സുധീഷ്, മേഖലാ സെക്രട്ടറി രാമൻ, കെ.എ.മനോജ്, ഇ.ജെ.രാജേഷ്, രാകേഷ് കൃഷ്ണ, കെ.എസ്.സന്തോഷ് കുമാർ, കെ.എസ്.അശോകൻ, എം.എസ്.വിജയകുമാർ, എൻ.വി രാജു എന്നിവർ സംസാരിച്ചു.