വികലാംഗ അസോ. വാർഷിക സമ്മേളനം
Sunday 13 April 2025 12:17 AM IST
തൃശൂർ: വികലാംഗ അസോസിയേഷൻ ഒഫ് ഇന്ത്യ വാർഷിക സമ്മേളനം ആർച്ച്ബിഷപ് മാർ ആഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. മന്ത്രി അഡ്വ: കെ.രാജൻ മുഖ്യപ്രഭാഷണം നടത്തി. വാർഷിക സമ്മേളനത്തിൽ സംഘടന പ്രസിഡന്റ് ആർ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. സംഘടന രക്ഷാധികാരി പത്മശ്രീ ഡോ. ടി.എ.സുന്ദർ മേനോൻ അംഗങ്ങൾക്കുള്ള ചികിത്സ സഹായം വിതരണം ചെയ്തു. ഇബ്രാഹിം ഷലാഹി വീൽചെർ വിതരണം ചെയ്തു. അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സഹായ വിതരണം മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ നിർവഹിച്ചു. എ.ജി.മാധവൻ, വി.ജി.സുഗുതൻ, വർഗീസ് തെക്കേത്തല, റഫീക്ക് പാവറട്ടി, സി.ജെ.ബാബു, വി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.