'മുഖാമുഖം' സംവാദം
Sunday 13 April 2025 12:24 AM IST
തൃശൂർ. കാഴ്ചയുടെ സൗന്ദര്യവും സാഹിത്യവും വികലമാവാതെ നോക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും വിഷ്വൽ മീഡിയ സാങ്കേതികമായും ആശയപരമായും ഉന്നത നിലവാരത്തിൽ സഞ്ചരിക്കുമ്പോൾ അതീവ ജാഗ്രത വേണമെന്നും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മാധവ് രാംദാസ്. തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച 'മുഖാമുഖം' സംവാദ പരിപാടിയിൽ മുഖ്യ പ്രഭാഷണം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ ഷാജു പുതൂർ അദ്ധ്യക്ഷനായി. നാടക പ്രവർത്തകയും അഭിനേതാവുമായ കലാനിലയം ഗായത്രി, തൃശൂർ ലിറ്റററി ഫോറം പ്രസിഡന്റും എഴുത്തുകാരനുമായ കെ. ഉണ്ണികൃഷ്ണൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ മോഹൻദാസ് പാറപ്പുറത്ത്, തൃശൂർ ലിറ്റററി ഫോറം സെക്രട്ടറി പിയാർകെ ചേനം എന്നിവർ സംസാരിച്ചു.