യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം

Sunday 13 April 2025 12:26 AM IST

തൃശൂർ: ജബൽപൂരിൽ മലയാളി വൈദികരെ ആക്രമിച്ച സംഭവത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ നോക്കിയ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് മാർച്ച് ഉദ്ഘാടനം ചെയ്തു. തൃശൂർ നിയോജകമ ണ്ഡലം പ്രസിഡന്റ് കെ.സുമേഷ് അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് അഖലേന്ത്യാ സെക്രട്ടറി വൈശാഖ് നാരായണസ്വാമി, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.ജെ.ജെനീഷ്, സംസ്ഥാന സെക്രട്ടറി നിഖിൽ ജി.കൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം.എസ്.ശിവരാമകൃഷ്ണൻ, അമർ ഖാൻ, സൂരജ് ചെറുവത്തേരി, ഔസേപ്പച്ചൻ, ഡെൽജിൻ ഷാജു, പി.ആർ.രാഘേഷ്, ഷനോജ് ഷാജു, കെ.കെ.ജെയ്‌കോ തുടങ്ങിയവർ പങ്കെടുത്തു.